എ ആര്‍ റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരണമെന്ന് വി.എച്ച് .പി

എ ആര്‍ റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരണമെന്ന് വി.എച്ച് .പി
X
.

ar rahman


ന്യൂഡല്‍ഹി:  മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ഇറാന്‍ സിനിമ സംഗീത സംവിധാനം ചെയ്തതിന് മുംബൈ ആസ്ഥമായ റാസ അക്കാഡമി ഫത്വവ പുറപ്പെടുവിച്ച സംഗീതഞ്ജന്‍ ഏ ആര്‍ റഹ്മാന്‍ തിരിച്ചു ഹിന്ദുമതത്തിലേക്ക് വരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. റഹ്മാന്‍ ഘര്‍ വാപസി നടത്തേണ്ട സമയമാണിതെന്ന് വി എച്ച് പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറഞ്ഞു.

റഹ്മാനെതിരേ ഫത്വവ പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമാണ്. ഹിന്ദു സമൂഹം അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുക്കമാണ്. റഹ്മാന്‍ ഇസ്‌ലാം മതം സ്വീകരിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ജെയ്ന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി  മഹേഷ് ശര്‍മ്മയും വി .എച്ച്  .പിയുടെ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കി.  നല്ല ഉദ്ദേശത്തോടെയാണ്  പ്രവാചകന്‍ മുഹമ്മദ് എന്ന സിനിമയ്ക്ക് സംഗീത നിര്‍വഹിച്ചതെന്ന് റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്‍ ചലച്ചിത്രത്തിന്റെ സംവിധായകന്‍ മജീദി മജീദിക്കെതിരേയും റാസ അക്കാഡമി ഫത്വവ പുറപ്പെടുവെച്ചിരുന്നു.

അതിനിടെ ഫത്വവ തള്ളിക്കള്ളയുന്നതായി ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ചിത്രത്തില്‍ തെറ്റായി ഒന്നുമില്ലെന്നും സിനിമ കണ്ടിണ്ട് വിമര്‍ശിക്കണമെന്നും എംബസി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it