wayanad local

എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കീഴില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചു. ഒന്നാംഘട്ട പ്രഖ്യാപനമാണ് നടന്നത്. ആദ്യ ഘട്ടത്തില്‍ 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പനമരത്ത് നടന്ന സ്ഥാനാര്‍ഥി സംഗമത്തില്‍ സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുത്തു. ജനപക്ഷത്ത് നിന്നുള്ള വികസനമാണ് എസ്.ഡി.പി.ഐ. മുന്നോട്ടുവയ്ക്കുന്നത്.

കക്ഷിരാഷ്ട്രീയത്തിലൂന്നി സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് വികല വികസന പ്രഖ്യാപനങ്ങള്‍ നടത്തുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പൊയ്മുഖം തുറന്നുകാണിക്കുകയെന്ന ലക്ഷ്യവും എസ്.ഡി.പി.ഐ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അജണ്ടകളിലൊന്നാണെന്നു നേതാക്കള്‍ പറഞ്ഞു.

മുന്നണികളില്‍ സീറ്റുവിഭജനം പോലും പ്രതിസന്ധിയിലാണ്. അധികാരമോഹം ജനാധിപത്യവ്യവസ്ഥയെ എത്രമേല്‍ കളങ്കപ്പെടുത്തുന്നുവെന്നത് ഇപ്പോള്‍ മുന്നണികളിലും വിവിധ പാര്‍ട്ടികളിലും സീറ്റ് വിഭജനത്തിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ തെളിയിക്കുന്നു. അതാതു പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളുയര്‍ത്തി ജനകീയ വികസന കാഴ്ചപ്പാടാണ് എസ്.ഡി.പി.ഐ. തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ വാര്യാട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ഉസ്മാന്‍ കുണ്ടാല, ടി നാസര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടിയില്‍ പി സി നൗഷാദ്, റാഷിദ് പേരാമ്പ്ര, ജില്ലാ ഇലക്ഷന്‍ ചാര്‍ജ് നൗഷാദ് കുരിങ്ങാട് ക്ലാസെടുത്തു.
Next Story

RELATED STORIES

Share it