എസ്.ഡി.പി.ഐ സൈബര്‍ വിങ് ലോഗോ പ്രകാശനം
BY swapna en6 April 2016 3:39 PM GMT
X
swapna en6 April 2016 3:39 PM GMT
കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ വിങിന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ് ലോഗോയുടെ പ്രകാശനകര്‍മം നിര്‍വ്വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യഹ്യ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ് കുമാര്‍, എ കെ സലാഹുദ്ദീന്, സംസ്ഥാന ട്രഷറല്‍ ജലീല്‍ നീലാമ്പ്ര, സംസ്ഥാന സെക്രട്ടറിമാരായ പി.കെ ഉസ്മാന്, എ.കെ അബ്ദുല്‍ മജീദ്, സെക്രട്ടറിയേറ്റ് അംഗം സി.പി അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.
സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന സൈബര്‍ വിങിന് സംസ്ഥാന പ്രസിഡന്റ് ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയുടെ മീഡിയ സെക്രട്ടറി പി.കെ ഉസ്മാനായിരിക്കും സൈബര്‍ വിങിനെ സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. പ്രവാസ ലോകത്ത് നിന്നുള്‍പ്പെടെയുള്ള പാര്‍ട്ടി അനുഭാവികളെ സൈബര്‍ വിങിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനിച്ചതായി പി കെ ഉസ്മാന് പറഞ്ഞു. സോഷ്യല്‍ ഫോറം ഒമാന്‍ ഇമീഡിയ ടീമാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT