palakkad local

എസ്‌വൈഎസ് പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം; രണ്ട് പേര്‍ക്കു പരിക്ക്

പാലക്കാട്: മുണ്ടൂര്‍ ഒന്‍പതാം മൈല്‍ പുടൂര്‍ നായാംപാടത്തു എസ്‌വൈഎസ് പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.
ഒന്‍പതാം മൈല്‍ പള്ളിപ്പറമ്പ് ഹംസയുടെ മകന്‍ ജാബ്ബിര്‍(26), പള്ളിപ്പറമ്പ് വീരാന്‍കുട്ടിയുടെ മകന്‍ ഹംസപ്പ(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം പള്ളിയുടെ ഗേറ്റ് കടന്ന് ബൈക്കില്‍ വീട്ടിലേക്ക് പോവാനിറങ്ങിയ ഹംസപ്പയെ ബൈക്കില്‍ നിന്ന് വലിച്ചിടുകയും മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഇത് തടയാന്‍ ചെന്ന ജാബ്ബിറിനെയും ആക്രമിച്ചു. ഹംസപ്പക്കും മൂക്കിനും ജബ്ബാറിന് നെഞ്ചത്തുമാണ് കുത്തേറ്റത്. ഇ കെ വിഭാഗം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നു പരിക്കേറ്റവര്‍ അറിയിച്ചു. ഇവരുടെ പരാതിയില്‍ കോങ്ങാട് പോലിസ് കേസെടുത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ല്യാര്‍, എസ്‌വൈഎസ്, എസ്എസ്എഫ് നേതാക്കള്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിച്ചു.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകീട്ട് നാലിന് ഒന്‍പതാം മൈലില്‍ സുന്നിപ്രവര്‍ത്തകരുടെ പ്രതിഷേധയോഗം നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു
Next Story

RELATED STORIES

Share it