Idukki local

എസ്‌ഐമാര്‍ വാഴാതെ തൊടുപുഴയിലെ മാതൃകാ പോലിസ് സ്റ്റേഷന്‍

തൊടുപുഴ: നാഥനില്ലക്കളരിയായി തൊടുപുഴ പോലിസ് സ്‌റ്റേഷന്‍.ജില്ലയിലെ പ്രധാനപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐയുടെ ചുമതല വഹിക്കുന്നത് എഎസ്‌ഐ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ കസേരയില്‍ ഇരുപ്പുറയ്ക്കാതെ എസ്‌ഐമാര്‍ വന്നിരുന്ന് കാര്യങ്ങളൊക്കെയൊന്ന് മനസിലാക്കി വരുമ്പോഴേക്കും സ്ഥലം മാറ്റമോ അച്ചടക്ക നടപടിയോ ഒക്കെയാണ് പലരെയും തേടിയെത്തുന്നത്.
ചുരുക്കം ചിലര്‍ക്ക് തങ്ങളുടെ തന്നെ പാകപ്പിഴകള്‍ വിനയായപ്പോള്‍ ഭൂരിപക്ഷം തൊടുപുഴ എസ്‌ഐമാരുടേയും കസേര തെറിപ്പിച്ചത് രാഷ്ട്രീയ ഇടപെടലുകളാണ്. കുറച്ചു നാളുകള്‍ക്കിടയില്‍ നഗരത്തിലെ സ്‌റ്റേഷനില്‍ ചുമതലയേറ്റു മടങ്ങിയവര്‍ നിരവധി ഉദ്യോഗസ്ഥരാണ്. ഷിന്റോ പി കുര്യന്‍,കെ ആര്‍ ബിജു,സുബ്രഹ്മണ്യന്‍ സുകുമാരന്‍,ക്ലീറ്റസ് കെ ജോസഫ്, വിനോദ് കുമാര്‍ തുടങ്ങിയവരാണ് തൊട്ടടുത്ത നാളില്‍ പ്രധാനമായും പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ ചാര്‍ജ് വഹിച്ചിരുന്നവര്‍. ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ മാത്രം ചാര്‍ജെടുത്ത് മടങ്ങിയ എസ്‌ഐമാര്‍ വേറെയുമുണ്ട്. ഇവരില്‍ ഷിന്റോ പി കുര്യന്‍ മാത്രമാണ് രണ്ടു വര്‍ഷത്തിനടുത്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചാര്‍ജ് വഹിച്ചത്.
സ്‌റ്റേഷനില്‍ ദിവസേനയെന്നോണമാണ് കഞ്ചാവ് വില്‍പന നടത്തിയതിനും ഉപയോഗിച്ചതിനും ആളുകളെ പിടികൂടുന്നത്.നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി വ്യാപകമായ മോഷണപരമ്പരകളാണ് നടന്നത്. വ്യാപാരസ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെങ്കിലും പ്രതികള്‍ പിടിയിലായത് ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ്. വീട്ടുകാര്‍ ഉംറയ്ക്ക് പോയ തക്കം നോക്കി വീടിനുള്ളില്‍ കടന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവം നടന്നിട്ട് ആഴ്ചകളായിട്ടും ഇനിയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലിസ് സ്‌റ്റേഷന് മുന്നൂറ് മീറ്റര്‍ അകലെയുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it