എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്കി
BY Sumeera SMR28 April 2016 4:19 AM GMT
Sumeera SMR28 April 2016 4:19 AM GMT
കണ്ണൂര്‍: ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധതയ്ക്കും ബിജെപിയുടെ അസഹിഷ്ണുതയ്ക്കുമെതിരേ ബദല്‍ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. അഴീക്കോട് മണ്ഡലത്തില്‍ ജനവിധി തേടുന്ന ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി ടി നിയാസ് എന്നിവര്‍ ഇന്നലെ രാവിലെ 11.30ഓടെ പത്രിക നല്കി. തെക്കീബസാറില് നിന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയാണ് പത്രിക നല്‍കിയത്. മൂന്നുസെറ്റ് പത്രികകളാണ് കെ കെ അബ്ദുല്‍ ജബ്ബാറും തറമ്മല്‍ നിയാസും നല്‍കിയത്. സ്ഥാനാര്‍ഥികളെ ആനയിച്ചുള്ള പ്രകടനത്തിനു ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, ടി കെ നവാസ്, സുനീര്‍ പൊയ്ത്തുംകടവ്, ധുജാന് മന്ന, ടി സി നിബ്രാസ്, എ പി മുസ്തഫ നേതൃത്വം നല്കി. ഉച്ചയ്ക്കു ശേഷമാണ് മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി റഫീഖ് കീച്ചേരി മൂന്നു സെറ്റ് പത്രിക നല്‍കിയത്. തറമ്മല്‍ നിയാസിനു കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്, നാറാത്ത് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജംഷീര്‍ മുഴപ്പിലങ്ങാടിന്റെ പിതാവ് മുസ്തഫയാണു നല്‍കിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT