Kerala Assembly Election

എസ്ഡിപിഐ പ്രവര്‍ത്തകസമിതി ഇന്ന്

എസ്ഡിപിഐ  പ്രവര്‍ത്തകസമിതി  ഇന്ന്
X
sdpi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷ ബദലിന്റെ പ്രായോഗിക നീക്കങ്ങള്‍ ചര്‍ച്ചചെയ്യാനും രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനും എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇന്ന് കോഴിക്കോട് ചേരുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അറിയിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, വൈസ് പ്രസിഡന്റുമാര്‍ തുളസീധരന്‍ പള്ളിക്കല്‍, യഹ്‌യ തങ്ങള്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ റോയ് അറക്കല്‍, പി കെ ഉസ്മാന്‍, കെ കെ റൈഹാനത്ത്, എ കെ അബ്ദുല്‍ മജീദ്, ഖജാഞ്ചി ജലീല്‍ നീലാമ്പ്ര സംബന്ധിക്കും. 'മാറ്റണം മാഫിയകളെ, വേണം ബദല്‍' എന്ന സന്ദേശവുമായാണ് എസ്ഡിപിഐ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

[related]
Next Story

RELATED STORIES

Share it