malappuram local

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ സിപിഎം അക്രമം

എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിലെ ആലത്തിയൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ സിപിഎം അക്രമം. മുപ്പതോളം വരുന്ന അക്രമി സംഘം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആലത്തിയൂര്‍ എരഞ്ഞിക്കത്ത് ഹസ്സന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരായ മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയത്. ഹസ്സന്റെ തലയറുക്കുമെന്നും ഞങ്ങള്‍ കമ്മ്യണിസ്റ്റുകാരാണെന്നും പറഞ്ഞ് വീട്ടിലുണ്ടായിരുന്നവരെ തെറി വിളിക്കുകയായിരുന്നുവെന്നും ഹസ്സന്റെ പിതാവ് മൊയ്തീന്‍ എന്ന ബാവ തിരൂര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം പ്രവര്‍ത്തകരും മുന്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളുമായവരുടെ നേതൃത്വത്തിലായിരുന്നു വീട് കയറി ആക്രമണമെന്നും പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it