എസ്ഡിപിഐ പ്രതിനിധി സമ്മേളനം നാളെ തൃശൂരില്‍

തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് കാണ്‍പൂര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 മണിക്ക് തൃശൂര്‍ കാളത്തോട് മഹല്ല് ഹാളില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് പതാക ഉയര്‍ത്തുന്നതോടുകൂടി പരിപാടിക്ക് തുടക്കമാവും.
ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ യഹിയ തങ്ങള്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാസറുദ്ദീന്‍ എളമരം, ഡോ. സി ടി സുലൈമാന്‍ എന്നിവര്‍ സംസാരിക്കും.മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ഭാരവാഹികള്‍, സംസ്ഥാനസമിതി അംഗങ്ങള്‍, പോഷകസംഘടനാ സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it