എസ്ഡിപിഐ ക്യാംപയിന്: മുംബയില്‍ 25ന് സെമിനാര്‍
BY ajay G.A.G24 Dec 2015 9:57 AM GMT
X
ajay G.A.G24 Dec 2015 9:57 AM GMT
മുംബയ് : സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ വര്‍ഗീയ തീവ്രവാദത്തിനെതിരെ രാജ്യവ്യാപകമായി തുടക്കമിട്ട 'നിവര്‍ന്നു നില്ക്കൂ മുട്ടിലിഴയരുത്' ക്യാംപയിന് മുബൈ നഗരത്തില്‍ ഉജ്വല പ്രതികരണം. ഡിസംബര്‍ 10 മുതല്‍ 31 വരെ നടത്തുന്ന ക്യാംപയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍, സെമിനാറുകള്‍, ലഘുലേഖ വിതരണം, തെരുവുനാടകങ്ങള്‍ തുടങ്ങിയവ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മുംബയ് സിഎസ്ടി മറാത്തി പത്രകാര്‍ ഭവന് ഹാളില്‍ 25ന് വൈകീട്ട്് 5ന് നടക്കുന്ന 'വര്‍ഗീയത രാജ്യം ഭരിക്കുമ്പോള്‍' സെമിനാറില്‍ എസ് ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ സയീദ്, ലോക് ശാസന് പ്രക്ഷോഭ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ബി ജി കോള്‍സെ പാട്ടീല്‍, ഗുര്സിക്ക് മിഷന് നേതാവ് കവ്നീത് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷണ സ്വാതന്ത്ര്യം, വര്‍ഗീയവല്‍കരണം, ലവ് ജിഹാദ്, തീവ്രവാദ ആരോപണങ്ങള്‍, ദളിതുകള്ക്ക്് നേരെയുള്ള ആക്രമണം തുടങ്ങി നിരവധി വിഷയങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സാദിക് ഖുറേഷി, മുംബൈ ജില്ലാ പ്രസിഡന്റ് അംസദ് ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സാദിക് ഖുറേഷി, മുംബൈ ജില്ലാ പ്രസിഡന്റ് അംസദ് ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT