Kottayam Local

എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: ജില്ലയില്‍ എസ്ഡിപിഐ-എസ്പി സഖ്യം മല്‍സരിക്കുന്ന നാലു മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചു. കോട്ടയം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളിലാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്.
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ഥി മുഹമ്മദ് സിയാദ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ മുമ്പാകെ ഇന്നലെ രാവിലെ 10.30ന് നാമനിര്‍ദേശ പത്രിക നല്‍കി. കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂള്‍ ഭാഗത്തുനിന്ന് പ്രവര്‍ത്തകരുമായി പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എസ്ഡിപിഐ കോട്ടയം ജില്ലാ ജോ. സെക്രട്ടറി അശറഫ് ആലപ്ര, മണ്ഡലം സെക്രട്ടറി ഷനാജ്, സി എച്ച് നിസാര്‍ മൗലവി, സുനീര്‍ മൗലവി, വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് വാഴൂര്‍, സുബൈര്‍ പത്തനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം ബി ഷിബിഖാന്‍, സെക്രട്ടറി സിയാജ് വട്ടകപ്പാറ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നിയോജക മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി അല്‍ത്താഫ് ഹസന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക 1.30ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തിയാണ് വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ പ്രവര്‍ത്തകരോടൊപ്പമാണ് ഓഫിസിലെത്തിയത്. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം അനീഷ് തെങ്ങണ, മണ്ഡലം പ്രസിഡന്റ് നിഷാദ് കെ എ, പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് പായിപ്പാട്, സിറാജുദ്ദീന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി അബ്ദുല്‍ നാസര്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ഏറ്റുമാനൂര്‍ ബ്ലോക്ക് ഓഫിസില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മണ്ഡലം സെക്രട്ടറി മുഹമ്മദ് സാലി ഏറ്റുമാനൂര്‍, നൗഷാദ് കുമ്മനം, അനൂപ് കോട്ടയം, ഷെമീര്‍ സലീം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it