Kottayam Local

എസ്ഡിപിഐ-എസ്പി സഖ്യം ദേശീയ തലത്തില്‍ മാറ്റം സൃഷ്ടിക്കും: ജോ ആന്റണി

കോട്ടയം: എസ്ഡിപിഐ-എസ്പി സഖ്യം ദേശീയ തലത്തി ല്‍ പുതിയൊരു മാറ്റം സൃഷ്ടിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി ജോ ആന്റണി.
കോട്ടയം മണ്ഡലം സമാജ്‌വാദി പാര്‍ട്ടി-എസ്ഡിപിഐ സഖ്യ സ്ഥാനാര്‍ഥി റോയി ചെമ്മനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്നലെ വൈകീട്ട് നാലിന് സംക്രാന്തി ജുമാ മസ്ജിദ് ഹാളില്‍ നടന്ന കോട്ടയം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരേ ഒരുമിച്ചു നിന്നു പോരാടും. ജനവിരുദ്ധ മുന്നണികള്‍ക്കു ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് ഷെഫീഖ് റസാഖ് അധ്യക്ഷത വഹിച്ചു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ആര്‍ സുശീലന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍, പി കെ സിറാജുദ്ദീന്‍, മണ്ഡലം സെക്രട്ടറി അമീര്‍ പുളിമൂട്ടില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it