Pathanamthitta local

എസ്ഡിപിഐ-എസ്പി സഖ്യം ജില്ലയില്‍ അഞ്ചിടത്ത് ജനവിധി തേടും

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ എസ്ഡിപിഐ-എസ്പി സഖ്യം ജനവിധി തേടും. ആറന്മുള മണ്ഡലത്തില്‍ എസ്പി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് വള്ളിക്കാട്, അടൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാവും. റാന്നിയില്‍ ഡോ. ഫൗസീന തക്ബീറും കോന്നിയില്‍ റിയാഷ് കുമ്മണ്ണൂരും തിരുവല്ലയില്‍ അഡ്വ, സിമി ജേക്കബുമാണ് സ്ഥാനാര്‍ഥികള്‍.
ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്ഡിപിഐ-എസ്പി സഖ്യം ജനവിധി തേടുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
വികസനത്തിന് ഭരണത്തുടര്‍ച്ച വേണമെന്ന് പറയുന്ന യുഡിഎഫും തങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫും നല്‍കുമ്പോള്‍ ഇക്കാലമത്രയും കേരളം മാറിമാറി ഭരിച്ചിരുന്നത് ഇക്കൂട്ടര്‍ തന്നെയാണെന്നത് വിസ്മരിക്കാനാവില്ല. അഴിമതിയിലും കോര്‍പ്പറേറ്റ് പ്രീണനത്തിലും ജനവിരുദ്ധ നിലപാടുകളിലും ഇവര്‍ക്കിടയില്‍ പറയത്തക്ക മാറ്റങ്ങള്‍ കാണാന്‍ സാധിക്കില്ല. ഇതുവരെ ഇല്ലാത്ത അഴിമതി ആരോപണങ്ങളാണ് യുഡിഎഫ് സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ അക്രമിച്ചും കൊലപ്പെടുത്തിയും ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ പതിവ് ശൈലിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിട്ട് നേട്ടം കൊയ്യാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
ജനകീയ വികാരങ്ങള്‍ മാനിക്കപ്പെടാതെ പോവുകയും, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയും മുന്നോട്ടുപോകുന്ന സമീപനമാണ് മൂന്നുമുന്നണികളും ഇക്കാലമത്രയും കാഴ്ചവച്ചിട്ടുള്ളത്. വികസനത്തില്‍ വിവേചനമില്ലാത്ത, അഴിമതി ഇല്ലാത്ത, അധികാരത്തിന്റെ മുഴുവന്‍ മേഖലകളിലും ജനങ്ങളെ മാനിക്കുന്ന ഒരു ബദല്‍രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ ചുവടുവയ്പാണ് എസ്ഡിപിഐ-എസ്പി സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, എസ്പി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് വള്ളിക്കാട്, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, ജില്ലാ സെക്രട്ടറി അനീഷ് പള്ളിമുക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it