Kollam Local

എസ്ഡിപിഐ-എസ്പി രാഷ്ട്രീയ സഖ്യം നിര്‍ണ്ണായക ചുവടുവയ്പ്പ്: അഷ്‌റഫ് മൗലവി

എസ്ഡിപിഐ-എസ്പി രാഷ്ട്രീയ സഖ്യം  നിര്‍ണ്ണായക ചുവടുവയ്പ്പ്: അഷ്‌റഫ് മൗലവി
X
muvattupuzha-ashraf-maulavi

കണ്ണനല്ലൂര്‍:എസ്ഡിപിഐ-സമാജ് വാദി പാര്‍ട്ടി രാഷ്ട്രീയ സഖ്യം നിര്‍ണ്ണായക ചുവട് വയ്പ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. അവര്‍ണ്ണ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി ഭരണഘടന നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച് ആര്‍ജ്ജവമുള്ള നിലപാടുകള്‍ സ്വീകരിച്ച പാരമ്പര്യമാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കുണ്ടറ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിയപ്പോള്‍ രാഷ്ട്രീയ വിശകലനബോധത്തിലധിഷ്ടിതമായി വോട്ടു ചെയ്യാന്‍ അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് ജനവിരുദ്ധ നയം സ്വീകരിക്കുന്നവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ് വി ഷാഹുല്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഹ്മദ് കബീര്‍ പോരുവഴി, ശൈലജാ സുധീര്‍, കുണ്ടറ മണ്ഡലം സാരഥി ഷറാഫത്ത് മല്ലം, മണ്ഡലം സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it