എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ധര്‍ണയും ഒപ്പു ശേഖരണവും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ യഥാര്‍ഥ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഇന്ന് പെരുമ്പാവൂരില്‍ സായാഹ്ന ധര്‍ണയും ഒപ്പുശേഖരണവും നടത്തും.
പി സി ജോര്‍ജ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് യാത്രി നിവാസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കു വേണ്ടിയുള്ള ഒപ്പ് ശേഖരണവും ഇതിനോടനുബന്ധിച്ച് നടക്കും. തുടര്‍ന്ന് പി സി ജോര്‍ജ് ജിഷയുടെ മാതാവിനേയും കൊലപാതകം നടന്ന വീടും സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it