എസ്എസ്എല്‍സി: സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പരീക്ഷാസമയത്ത് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് വഴി ചോദ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ എസ്എസ്എല്‍സി പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അധ്യാപകര്‍ക്ക് പുറമേ പ്യൂണ്‍, ക്ലാര്‍ക്ക് തുടങ്ങിയ ഓഫിസ് ജീവനക്കാര്‍ പരീക്ഷ നടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ മൊബൈല്‍ ഉപയോഗം നേരത്തേ വിലക്കിയിരുന്നു. ഉത്തരക്കടലാസുകള്‍ കെട്ടാനുള്ള അധികനൂലുമായി ജീവനക്കാര്‍ പരീക്ഷാഹാളില്‍ പോവുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it