എസ്എസ്എല്‍സി ഫലം ഇന്ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കു പകരം ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണു ഫലം പ്രഖ്യാപിക്കുക. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമ അംഗീകാരം നല്‍കി.
ഇത്തവണയും മോഡറേഷന്‍ ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവില്ലെന്നാണു സൂചനകള്‍. 98.57 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ഫലത്തില്‍ പിഴവുകള്‍ ഉണ്ടാവാതിരിക്കാന്‍ പലതവണ പരിശോധന നടത്തി ഉറപ്പുവരുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എംഎസ് ജയ അറിയിച്ചു. 4,74,267 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

ഫലമറിയാന്‍
ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ മൂന്നു മിനിറ്റിനുള്ളില്‍ ലോകമെമ്പാടും ഫലം ലഭ്യമാവുന്ന സംവിധാനമാണ് ഐടി@സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്. www.result.itschool.gov.in, www.resul-ts.itschool.gov.in, prd.kerala.gov.in, സലൃala.gov.in, result.prd.kerala.gov.in, www. keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭിക്കും.
റിസല്‍റ്റ് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് 'സഫലം 2016' മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ഫോണ്‍ നമ്പരിലേക്ക് എസ്എംഎസ് ഐവിആര്‍ സൊല്യൂഷന്‍, ഐടി സ്‌കൂള്‍ പ്രൊജക്റ്റിന്റെ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന റിസല്‍റ്റ് അറിയുന്നതിനും സംവിധാനമുണ്ട്. എസ്എംഎസ് മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITS<space> REGNo. 96452211221 എന്ന നമ്പറിലേക്ക് എസ്എംഎസോ അയക്കാം.
ഐവിആര്‍ സൊല്യൂഷനിലൂടെ ഫലമറിയുന്നതിന് 04846636966 എന്ന നമ്പറിലേക്കു വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കാനും സംവിധാനമൊരുക്കി. സഫലം 2016 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍നിന്നു ലഭിക്കും.
ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍) - 155 300, ബിഎസ്എന്‍എല്‍ (മൊബൈല്‍) 0471 155300 മറ്റു സേവനദാതാക്കള്‍- 0471 2335523, 0471 2115054, 0471 2115098 എന്നീ നമ്പറുകളില്‍ വിളിച്ചാലും ഫലം ലഭ്യമാണ്. എല്ലാ എസ്എസ്എല്‍സി പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it