Districts

എസ്എസ്എല്‍സി പരീക്ഷാ ഫലത്തിലെ അപാകത: ഓഫിസര്‍മാര്‍ക്കെതിരേ നടപടി

പാലക്കാട്: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് മൂല്യനിര്‍ണയ ക്യാംപ് ഓഫിസര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി. 21 അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) കുറ്റാരോപണ മെമ്മോ നല്‍കി. ഫല വിവാദം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്യാംപ് ഓഫിസര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ചില അധ്യാപകര്‍ക്കും കുറ്റാരോപണ മെമ്മോ നല്‍കിയതായി പരാതിയുണ്ട്. സ്‌കോര്‍ സൂപ്പര്‍വൈസര്‍ ഡബിള്‍ എന്‍ട്രി നടത്തി മാര്‍ക്ക് കൃത്യമായി അപ്‌ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ ക്യാംപ് ഓഫിസര്‍മാര്‍ വരുത്തിയ അതീവ ഗുരുതരമായ വീഴ്ച പൊതുവിദ്യാഭ്യാസവകുപ്പിനു കളങ്കമുണ്ടാക്കിയെന്നാണ് മെമ്മോയില്‍ ആരോപിച്ച കുറ്റം.
സി ഇവാഞ്ചലിന്‍ (ഗവ. മോഡല്‍ ബോയ്‌സ് എച്ച്എസ്എസ് തൈക്കാട്), എസ് പ്രഭ (ഗവ. വിഎച്ച്എസ്എസ് ഞെക്കാട്, പി ഗീതാകുമാരി (ഗവ. എച്ച്എസ്എസ് ചേര്‍ത്തല, വി ആര്‍ ഷൈല (ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ് ആലപ്പുഴ), എച്ച് വി സി മുരളീധരന്‍ (ഗവ. എംവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് തൃശൂര്‍), ടി സി വിലാസിനി (എസ്ആര്‍വി ഗവ. മോഡല്‍ എച്ച്എസ് എറണാകുളം), എം ടെസി (ഗേള്‍സ് എച്ച്എസ് ആലുവ), കെ ടി ബേബി ജോസഫ്(സെന്റ് ഡൊമിനിക് ബിഎച്ച്എസ് കാഞ്ഞിരപ്പള്ളി), പി ബി ശ്യാമള (ഗവ. വിഎച്ച്എസ് തലയോലപ്പറമ്പ്), ഇ എം സരസ്വതി (ഗവ. എച്ച്എസ്എസ് ഗേള്‍സ് എറണാകുളം), എം രവീന്ദ്രന്‍ (ഗവ. രാജാസ് എച്ച്എസ് കോട്ടക്കല്‍), വി ജമീല (ജിബിഎച്ച്എസ്എസ് പെരിന്തല്‍മണ്ണ), പി സുഹറാ ബീവി (പട്ടാമ്പി ജിഎച്ച്എസ്എസ)്, കെ രമേഷ് (ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് കണ്ണൂര്‍), പി എന്‍ കമലാക്ഷി (മൂത്തേടത്ത് എച്ച്എസ്എസ് തളിപ്പറമ്പ്), പി വി ശീനിവസന്‍ (എസ്‌കെഎം ജിഎച്ച്എസ് കല്‍പ്പറ്റ), മധുസൂദനന്‍ പിളള (എച്ച്എസ്എസ് ചൊവ്വ കണ്ണൂര്‍), ഡി ഗീത (ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ ചാലപ്പുറം), സി പി സുരേന്ദ്രന്‍ (വിഎച്ച്എസ്എസ് (സ്‌പോര്‍ട്‌സ്) കണ്ണൂര്‍), എം കെ പ്രകാശന്‍ (ഗവ. ഗേള്‍സ് എച്ച്എസ്എസ് തലശ്ശേരി), കെ കെ കമല (ഗവ. വിഎച്ച്എസ്എഎസ് പയ്യോളി) എന്നിവര്‍ക്കെതിരേയാണ് നടപടി.
Next Story

RELATED STORIES

Share it