kannur local

എസ്എസ്എല്‍സി:  ജില്ലയ്ക്ക് അഞ്ചാംസ്ഥാനം; അഭിമാനമായി കടമ്പൂരും പെരിങ്ങത്തൂരും

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് വിജയശതമാനത്തില്‍ അഞ്ചാംസ്ഥാനം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ നേരിയ കുറവുണ്ടായി. 97.56 ശതമാനമാണ് ജില്ലയുടെ വജയശതമാനം. പരീക്ഷ എഴുതിയ 37434 കുട്ടികളില്‍ 36523 പേരും ഉപരിപഠനത്തിനു അര്‍ഹത നേടി. ഇതില്‍ 18736 പേര്‍ ആണ്‍കുട്ടികളും 17787 പേര്‍ പെണ്‍കുട്ടികളുമാണ്. 2194 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. ജില്ലയിലെ 75 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഇതില്‍ കടമ്പൂര്‍ എച്ച്എസ്എസ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച് നൂറുമേനി കൊയ്തതു ജില്ലയ്ക്ക് അഭിമാനമായി. 870 പേരാണ് കടമ്പൂര്‍ എച്ച്എസ്എസില്‍ നിന്നു പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയെഴുതിച്ച് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ച വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കണ്ണൂരിനാണ്. പെരിങ്ങത്തൂരിലെ എന്‍എഎംഎച്ച്എസ്എസില്‍ നിന്നു പരീക്ഷയെഴുതിയ 826 പേരും വിജയിച്ചു. നൂറുമേനി വിജയം നേടിയ സ്‌കൂളുകളില്‍ 30 സര്‍ക്കാര്‍ സ്‌കൂളുകളും 30 എയ്ഡഡ് സ്‌കൂളുളും 15 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്. വിദ്യാഭ്യാസ ജില്ലകളില്‍ തലശ്ശേരിയാണ് ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. 15852 പേര്‍ പരീക്ഷ എഴുതിയതില്‍ 15500 പേര്‍ ജയിച്ചു-97.57 ശതമാനം. ഇതില്‍ 988 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 13481 പേര്‍ പരീക്ഷ എഴുതിയതില്‍ 13180 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി-97.77 ശതമാനം. ഇതില്‍ 810 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 8101 പേര്‍ പരീക്ഷ എഴുതിയതില്‍ 7843 പേരാണ് ജയിച്ചത്-97.57 ശതമാനം. 396 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. എ പ്ലസ് ഗ്രേഡില്‍ ഇക്കുറിയും പെണ്‍കുട്ടികള്‍ തന്നെയാണ് മുന്നില്‍. 2194ല്‍ 1451 പേരും പെണ്‍കുട്ടികളാണ്. 743 ആണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 733 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 250 പേര്‍ ആണ്‍കുട്ടികളും 483 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് മേഖലയില്‍ 1331 പേര്‍ക്കാണ് എ പ്ലസ്. ഇതില്‍ 454 പേര്‍ ആണ്‍കുട്ടികളും 877 പേര്‍ പെണ്‍കുട്ടികളുമാണ്. അണ്‍എയ്ഡഡ് വിഭാഗത്തില്‍ 130 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 39 പേര്‍ ആണ്‍കുട്ടികളും 91 പേര്‍ പെണ്‍കുട്ടികളുമാണ്. ഏതാനും വര്‍ഷങ്ങളായി ജില്ല ഒന്നുമുതല്‍ മൂന്നുവരെയുള്ള സ്ഥാനങ്ങളില്‍ തുടരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയും പ്രത്യേക പരിശീലനവുമാണ് മികച്ച വിജയം നേടുന്നതിനു പങ്കുവഹിച്ചത്. ഇക്കുറി അഞ്ചാം സ്ഥാനമാണെങ്കിലും കൂടുതല്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാനായത് നേട്ടം തന്നെയാണ്.
നൂറുമേനി നേടിയ സ്‌കൂളുകള്‍: വിജയിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍

1. കടമ്പൂര്‍ എച്ച്എസ്എസ്(870)
2. എന്‍എഎംഎച്ച്എസ്എസ് പെരിങ്ങത്തൂര്‍(826)
3. സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ് പയ്യന്നൂര്‍(287)
4. ഡിഐഎസ് ഗേള്‍സ് എച്ച്എസ്എസ് കണ്ണൂര്‍(269)
5. ജിജിവിഎച്ച്എസ്എസ് ചെറുകുന്ന്(253)
6. സേക്രഡ് ഹാര്‍ട്ട് എച്ച്എസ് തലശ്ശേരി(243)
7. സെന്റ് മേരീസ് എച്ച്എസ് എടൂര്‍(243)
8. കെപിആര്‍ജിഎസ് ഗവ. എച്ച്എസ്എസ് കല്ല്യാശ്ശേരി(209)
9. ഐജെഎംഎച്ച്എസ് കൊട്ടിയൂര്‍(204)
10. സെന്റ് തേരാസ് എഐഎച്ച്എസ്എസ് കണ്ണൂര്‍(196)
11. എകെജി മെമ്മോറിയല്‍ ഗവ. എച്ച്എസ്എസ് പിണറായി(191)
12. റാണിജയ് എച്ച്എസ്എസ് നിര്‍മലഗിരി(181)
13. ഗവ. എച്ച്എസ്എസ് മുണ്ടേരി(169)
14. ഗവ. സെന്റ് മൈക്കിള്‍സ് എഐഎച്ച്എസഎസ് കണ്ണൂര്‍(167)
15. ഗവ. ഹൈ സ്‌കൂള്‍ മൊറാഴ(166)
16. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളൂര്‍(158)
17. സേക്കര്‍ഡ് ഹാര്‍ട്ട് എച്ച്എസ് പയ്യാവൂര്‍(157)
18. ഗവ. ബ്രണ്ണന്‍ എച്ച്എസ് തലശ്ശേരി(149)
19. മേരി ലാന്റ് ഹൈസ്‌കൂള്‍ മടമ്പം(137)
20. സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ്(130)
21. സെന്റ് തോമസ് എച്ച്എസ് കരിക്കോട്ടക്കരി(124)
22. രാമകൃഷ്ണ എച്ച്എസ് ഒളവിലം(114)
23. ഗവ.ഗേള്‍സ് എച്ച്എസ്എസ് തലശ്ശേരി(112)
24. ദേവാനന്ദ ഹൈ സ്‌കൂല്‍ പൈസക്കരി(111)
25. താജുല്‍ ഉലൂം ഇഎം എച്ച്എസ് വളപട്ടണം(111)
26. ജിഎച്ച്എസ്എസ് കൊട്ടില(110)
27. ഗവ. എച്ച്എസ്എസ് കണിയഞ്ചാല്‍(105)
28. കരിയാര്‍ നമ്പ്യാര്‍സ് എച്ച്എസ്(99)
29. ലിറ്റില്‍ ഫഌവര്‍ ഇംഗ്ലീഷ് മീഡിയം എച്ച്എസ് കേളകം(94)
30. സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുഷ്പഗിരി തളിപ്പറമ്പ്(93)
31. ജിഎച്ച്എസ് പട്ടുവം(83)
32. സെന്റ് ജോസഫ് ഇംഗ്ലിഷ് സ്്കൂള്‍ ചെറുപുഴ(70)
33. സെന്റ് മേരി ഇഎം എച്ച്എസ് നടുവില്‍(69)
34. ടാഗോര്‍ വിദ്യാനികേതന്‍ ഗവ. എച്ച്എസ്എസ് തളിപ്പറമ്പ്(68)
35. കെകെഎന്‍പിഎം ജിവിഎച്ച്എസ്എസ് പരിയാരം(64)
36. പഖിത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുകുന്ന്(63)
37. സെന്റ തേരേസാസ് എച്ച്എസ് ചാലക്കര(59)
38. സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസ്(59)
39. ജിഎച്ച്എസ്എസ്് പാട്യം(59)
40. ഹിദായത്ത് ഇഎംഎച്ച്എസ് പാപ്പിനിശ്ശേരി(59)
41. ഗവ. ഗേള്‍സ് എച്ച്എസ്എസ് പയ്യന്നൂര്‍(52)
42. വാദിഹുദ എച്ച്എസ് പഴയങ്ങാടി(51)
43. ജിഎച്ച്എസ്എസ് ചെറുതാഴം(51)
44. ജിഎച്ച്എസ് കാലിക്കടവ്(49)
45. അല്‍ഫലാഹ് സ്്കൂള്‍ പെരിങ്ങാടി(46)
46. ഗവ. എച്ച്എസ്എസ് ചുണ്ടങ്ങാംപൊയില്‍(44)
47. ജിഎച്ച്എസ് തടിക്കടവ്(44)
48. എംഇസിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പഴയങ്ങാടി(43)
49. സിഎച്ച്എംകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(42)
50. ഒണിയന്‍ ഹൈ സ്‌കൂള്‍ കോടിയേരി(41)
51. വിപി ഓറിയന്റല്‍ എച്ച്എസ് ചൊക്ലി(36)
52. ഗവ. വിഎച്ച്എസ്എസ് പുളിങ്ങോം(34)
53. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടിക്കുളം(31)
54. നജാത്ത് ഗേള്‍സ് എച്ച്എസ്എസ് മാട്ടൂല്‍(30)
55. ജിഎച്ച്എസ്എസ് കാവുംഭാഗം(29)
56. ഇരിക്കൂര്‍ റഹ്മാനിയ ഓര്‍ഫനേജ് എച്ച്എസ് പെരുവളത്തുപറമ്പ്(29)
57. ഗവ. ഹൈസ്‌കൂള്‍ തിരുമേനി(29)
58. ഖാഇദേ മില്ലത്ത് മെമ്മോറിയല്‍ എച്ച്എസ്എസ് കവ്വായി(28)
59. ദാറുല്‍ ഹസനത്ത് ഇംഗ്ലീഷ് മീഡിയം സ്്കൂള്‍ കണ്ണാടിപ്പറമ്പ്(27)
60. ജിഎച്ച്എസ് പാച്ചേനി(27)
61. ജിഎച്ച്എസ് ആറളം ഫാം(27)
62. ജിഎച്ച്എസ് കുറ്റ്യേരി(26)
63. ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് നാറാത്ത്(25)
64. സ്‌കോളേഴ്‌സ് ഇഎംഎച്ച്എസ് മാഹി(25)
65. ജിഎച്ച്എസ് പെരിങ്കരി(19)
66. ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പെരിങ്ങാടി(19)
67. ജിഎച്ച്എസ് തവിടിശ്ശേരി(19)
68. അലൈ ഇംഗ്ലീഷ് മീഡിയം സ്്കൂള്‍(19)
69. ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് ചിറക്കര(18)
70. ജിഎച്ച്എസ് ചെറിയൂര്‍(17)
71. ജിആര്‍എഫ്ടിഎച്ച്എസ് അഴീക്കല്‍(15)
72. ക്രസന്റ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് മൊട്ടമ്പ്രം(13)
73. ജേബീസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് ബക്കളം(13)
74. വിഎംഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലോട്ടുപള്ളി(11)
75. ബ്രൈറ്റ് ഇംഗ്ലീഷ് സ്‌കൂള്‍(11)
Next Story

RELATED STORIES

Share it