ernakulam local

എസ്എസ്എല്‍സി: ജില്ലയില്‍ 97.971 ശതമാനം വിജയം

കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷക്ക് ജില്ലയില്‍ 97.971 ശതമാനം വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനത്തില്‍ എറണാകുളം ജില്ല മൂന്നാമത്.
പരീക്ഷയെഴുതിയ 38,002 വിദ്യാര്‍ഥികളില്‍ 37,231 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 1878 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 1329 പെണ്‍കുട്ടികളും 549 ആണ്‍കുട്ടികളുമാണ്.
158 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 57 സര്‍ക്കാര്‍ സ്‌കൂളുകളും 68 എയ്ഡഡ് സ്‌കൂളുകളും 33 അണ്‍ എയ്ഡഡ് സ്‌കൂളുകളും പരീക്ഷക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നൂറുമേനി നേടി. ജില്ലാ തലത്തില്‍ വിജയ ശതമാനത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയും(99.44 ശതമാനം) എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ആലുവയും(782 പേര്‍) മുന്നിലെത്തി. സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 6118 വിദ്യാര്‍ഥികളില്‍ 5813 പേര്‍ വിജയിച്ചു. 163 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയ ശതമാനം 95.015. എയ്ഡഡ് സ്‌കൂളില്‍ പരീക്ഷയെഴുതിയവര്‍-27,607. ഉപരി പഠന യോഗ്യത നേടിയവര്‍-27,517. വിജയ ശതമാനം-98.37. അണ്‍ എയ്ഡഡില്‍ 4277 പേരില്‍ 4261 പേര്‍ ഉപരിപഠന യോഗ്യത നേടി. 461 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയ ശതമാനം 99.626.
99.44 ശതമാനം വിജയത്തോടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയാണ് സംസ്ഥാനതലത്തില്‍ തന്നെ മുന്നില്‍. 4257 വിദ്യാര്‍ഥികളില്‍ 4233 പേരാണ് വിജയിച്ചത്. ഇവരില്‍ 293 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 6,154 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ 6,094 പേര്‍ വിജയിച്ചു. 99.03 ശതമാനം വിജയത്തില്‍ 287 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ ആലുവ വിദ്യാഭ്യാസ ജില്ല 98.52 ശതമാനം വിജയം നേടി. 13,870 പേരില്‍ 13,665 പേര്‍ ജയിക്കുകയും 782 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്തു. 96.49 ശതമാനം വിജയം നേടിയ എറണാകുളം 13,721 വിദ്യാര്‍ഥികളില്‍ 13,239 പേരെ വിജയിപ്പിച്ചു. 516 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ജില്ലയില്‍ നൂറു ശതമാനം വിജയം നേടി സ്‌കുളുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ആലുവ വിദ്യാഭ്യാസ ജില്ലയാണ്. 52 സ്‌കൂളുകള്‍. 41 സ്ൂകൂളുകളുമായി മൂവാറ്റുപുഴ രണ്ടാം സ്ഥാനത്തും 34 സ്‌കൂളൂകളുമായി എറണാകുളം മൂന്നാം സ്ഥാനത്തും 31 സ്‌കളുകളുമായി കോതമംഗലം നാലാസ്ഥാനത്തും എത്തി.
Next Story

RELATED STORIES

Share it