എസ്എസ്എല്‍സി: ഏപ്രില്‍ 25നു മുമ്പ് ഫലപ്രഖ്യാപനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ 16ന് പൂര്‍ത്തിയാവുമെന്നും ഏപ്രില്‍ 25നു മുമ്പായി ഫലപ്രഖ്യാപനം നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ. 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പങ്കെടുക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. മൂല്യനിര്‍ണയത്തിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പലവട്ടം പരീക്ഷിച്ച് ഉറപ്പ്‌വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ പരാജയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഡിപിഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എല്‍സി പരീക്ഷയിലെ ക്രമക്കേട് തടയാന്‍ കര്‍ശന നടപടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെയും ഡിപിഐ ഓഫിസിലെയും ഇരുപതോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഇവര്‍ രണ്ടുപേര്‍ വീതം എല്ലാ സ്‌കൂളിലും മിന്നല്‍ പരിശോധന നടത്തും. ഇതിനു പുറമെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡി) തലത്തിലും ഡിഇഒ തലത്തിലും സ്‌ക്വാഡുകളുണ്ടാവും. ഓരോ ജില്ലയിലും മൂന്നുമുതല്‍ അഞ്ചുവരെ ജില്ലാതല സ്‌ക്വാഡുകള്‍ രംഗത്തുണ്ടാവും.
പരീക്ഷാസമയത്ത് അധ്യാപകരോ വിദ്യാര്‍ഥികളോ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുപോവാന്‍ പാടില്ല. അധ്യാപകരുടെ ഫോണ്‍ പരീക്ഷയ്ക്കുമുമ്പ് ചീഫിനെ ഏല്‍പ്പിക്കണം. കുട്ടികള്‍ക്കു ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു കുടിക്കാം. പരീക്ഷയ്ക്കാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സുരക്ഷാ സംവിധാനങ്ങളുമെടുത്തിട്ടുണ്ടെന്നും ഡിപിഐ അറിയിച്ചു.
Next Story

RELATED STORIES

Share it