Pathanamthitta local

എസ്എന്‍ഡിപി യോഗം സര്‍ക്കാര്‍ ഏറ്റെടുക്കണം: ബിജു രമേശ്

അടൂര്‍: മതവിദ്വേഷം കത്തിച്ച് ഗുരുനിന്ദ നടത്തുന്ന വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ എസ്എന്‍ഡിപി യോഗം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് ആവശ്യപ്പെട്ടു. അടൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയത  എസ്എന്‍ഡിപി യോഗത്തെ കമ്പനി നിയമപ്രകാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. സമത്വ മുന്നേറ്റ യാത്രയുടെ മറവില്‍ മതസ്പര്‍ധ ഉണ്ടാക്കി ഹിന്ദുമതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയ നേട്ടത്തിന് എസ്എന്‍ഡിപി  വെള്ളാപ്പള്ളി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് രണ്ടുപേരെ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് വര്‍ഗീയവല്‍കരിച്ച വെള്ളാപ്പള്ളി മുമ്പ് തിരുവനന്തപുരം സ്വദേശി അഞ്ജുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് 25 ലക്ഷം രൂപ അഞ്ജുവിന്റെ മാതാവിന് നഷ്ടപരിഹാരം നല്‍കി മാതൃക കാട്ടണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. എസ്എന്‍ഡിപിയുടെ സ്‌കൂളിലല്‍ പ്ലസ് വണ്‍ പ്രവേശത്തിന് 5000 രൂപയ്ക്കു പകരംകാതില്‍ കിടന്ന കമ്മലു വിറ്റും പണം പിരിച്ചെടുത്തും മൂവായിരം രൂപ നല്‍കാന്‍ തുനിഞ്ഞെങ്കിലും പ്രവേശം നല്‍കിയില്ല. ഇതില്‍ മനംനൊന്ത് വീട്ടില്‍ വന്ന് അഞ്ജു തലയില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. മൈക്രോഫിനാന്‍സ് വായ്പ തട്ടിപ്പിനിരയായവര്‍ വിവിധ ശാഖ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ എസ്എന്‍ഡിപി യൂനിയന്‍ ഓഫിസിനു മുന്നില്‍ നടത്തിയ ഉപരോധം ബിജു രമേശ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it