Kollam Local

എസ്എന്‍ഡിപി ഏകോപനസമിതി പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു

കൊല്ലം: ശ്രീനാരായണീയ സമൂഹത്തെ അവഹേളിച്ച വെള്ളാപ്പള്ളി നടേശനും കുടുംബവും എസ്എന്‍ഡിപിയില്‍ നിന്നും പുറത്തുപോകണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

രാവിലെ റെസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്എന്‍ഡിപി യോഗം ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി കെ വിദ്യാസാഗര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.കെ ഗോപിനാഥന്‍, ഡി രാജ്കുമാര്‍ ഉണ്ണി, ബി പുരുഷോത്തമന്‍, അടൂര്‍ രാജന്‍, സി പ്രഭ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it