എസ്എന്‍ഡിപിയെ ആര്‍എസ്എസില്‍ എത്തിക്കാന്‍ ശ്രമം: പിണറായി

ആലങ്ങാട്: എസ്എന്‍ഡിപിയെ ബിഡിജെഎസിലൂടെ ആര്‍എസ്എസിലെത്തിക്കാനാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എറണാകുളം കളമശ്ശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം യൂസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കരുമാലൂര്‍ തട്ടാംപടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിയുടെ ധര്‍മവും ആര്‍എസ്എസിന്റെ ആശയവും രണ്ടും രണ്ടാണ്. വെള്ളാപ്പള്ളി നടേശനെ കണ്ടല്ല ആളുകള്‍ എസ്എന്‍ഡിപിയിലേക്ക് കടന്നുവരുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു.
Next Story

RELATED STORIES

Share it