malappuram local

എഴുത്തുകാരുടെ ലക്ഷ്യം അസമത്വങ്ങളില്ലാത്ത സമൂഹം: മീനാ കന്ദസാമി

തിരൂര്‍: എഴുത്തുകാര്‍ ഭാഷയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കണമെന്നും അസമത്വങ്ങളില്ലാത്ത നല്ല സമൂഹം ലക്ഷ്യമാക്കണമെന്നും പ്രസിദ്ധ തമിഴ് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മീനാ കന്ദസാമി അഭിപ്രായപ്പെട്ടു.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എഴുത്ത് ഏകാന്തത ആവശ്യപ്പെടുന്ന വ്യക്തിപരമായ പ്രക്രിയ തന്നെയാണ്.
എന്നാല്‍, പ്രതിബന്ധങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് മാത്രമേ എഴുത്തുകാരിയായി സ്വയം അടയാളപ്പെടുത്താന്‍ കഴിയൂ. വര്‍ഗപരമായും ലിംഗപരമായും വിവേചനം അനുഭവിച്ചുകൊണ്ടാണ് എഴുത്തുകാരിയായത്. പുരുഷന്മാര്‍ക്ക് മേധാവിത്തമുള്ള മുഖ്യധാരാ സമൂഹത്തില്‍ അപമാനങ്ങള്‍ സഹിച്ചാണ് കവയിത്രിയായത്. അംഗീകാരങ്ങള്‍ തേടിയെത്തുന്നത് പുരുഷന്മാരായ എഴുത്തുകാരെയാണ്. സ്ത്രീക്ക് ഗൗരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാവില്ലെന്ന് സമൂഹം കരുതുന്നു. എഴുത്തിന്റെ രാഷ്ട്രീയം പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി വത്സല മുഖ്യപ്രഭാഷണം നടത്തി. തമിഴ് എഴുത്തുകാരി ജയന്തശ്രീ ബാലകൃഷ്ണന്‍, കെ വി ഷൈലജ, പ്രഫ. ടി അനിതകുമാരി, ഡോ. കെഎം ഭരതന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it