എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: ബെന്യാമിന്‍

എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും  ജാഗ്രത പാലിക്കണം: ബെന്യാമിന്‍
X
benyamin

കോട്ടയം: ഭരണകൂട പിന്തുണയോടെ രാജ്യത്തു നടക്കുന്ന വര്‍ഗീയവല്‍ക്കരണത്തിനും അസഹിഷ്ണുതയ്ക്കുമെതിരേ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ ബെന്യാമിന്‍. കോട്ടയത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയും എഴുത്തുനിര്‍ത്തിയും എഴുത്തുകാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്. എഴുത്തുകാര്‍ രാഷ്ട്രീയദൗത്യമാണു നിര്‍വഹിക്കുന്നത്. കഴുത്തു വേണോ എഴുത്തു വേണോ എന്ന ചോദ്യത്തിന് എഴുത്തു മതിയെന്ന നിലപാടെടുക്കാന്‍ ആര്‍ജവമുള്ള എഴുത്തുകാരുണ്ടായി. എന്നാല്‍, രണ്ടാം ഘട്ടമെന്ന നിലയില്‍ എഴുത്തുകാര്‍ സമൂഹത്തിലേക്ക് ഇറങ്ങി പ്രചാരണം നടത്തണം. വ്യാജ ദേശസ്‌നേഹ നിര്‍മിതി രാജ്യത്തു പടരുകയാണ്. പട്ടാളക്കാര്‍ ദേശത്തിന്റെ സ്വത്താണ്. എന്നാല്‍, അവരുടെ സ്ഥാനം ജനാധിപത്യത്തിനു താഴെയാവണം. അവര്‍ക്കു നിയന്ത്രണരേഖയുണ്ടാവണം. അല്ലെങ്കി ല്‍ അതു ദുരന്തകാരണമാവും. മേജര്‍ രവി സ്വയം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. മോഹന്‍ലാല്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട കലാകാരനാണെന്നും ബെന്യാമിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം ഇടനാഴി പ്രവര്‍ത്തനമായി മാറുന്ന സാഹചര്യമുണ്ടാവുകയാണ്. വൈരൂപ്യം മാറ്റാന്‍ ഉപയോഗിച്ചിരുന്ന ഫോട്ടോഷോപ്പ് വികൃതമാക്കാനും ഇപ്പോള്‍ ഉപയോഗിക്കുന്നു.
ഭീതിയില്ലാതെ എഴുതാനും പറയാനും കഴിക്കാനും കഴിയുന്ന അവസ്ഥ നിലനില്‍ക്കണം. കൈയൂക്കു രാഷ്ട്രീയം രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it