kozhikode local

എഴുത്തിലും പ്രസംഗത്തിലും സൂക്ഷ്മത പുലര്‍ത്തണം: ജസ്റ്റിസ് ബി കെമാല്‍ പാഷ

കോഴിക്കോട്: എഴുത്തിന്റെ ശക്തി അനിര്‍വചനീയമാണെന്നും അതുകൊണ്ടുതന്നെ എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ആത്മാര്‍ഥതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അനിവാര്യതയാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍പാഷ.
നല്ലവനെ ചീത്തയാക്കാനും തെറ്റുകാരനെ നല്ലവഴിയില്‍ നടത്താനുമുള്ള എഴുത്തിന്റെ ശക്തിയെ മാറ്റിനിര്‍ത്താനാവില്ല. എംടിയുടെ തിരക്കഥയിലൂടെ വടക്കന്‍ വീരഗാഥകളിലെ ചന്തുവിന് വീര പരിവേഷം ലഭിച്ചതും മറാഠി എഴുത്തുകാരനായ ശിവജി റാവുവിലൂടെ ഇതിഹാസത്തിലെ കര്‍ണന്‍ സമൂഹമനസ്സില്‍ പ്രതിഷ്ഠ നേടിയതും എഴുത്തിന്റെ ശക്തിയാണ്. തന്റെ വാക്കുകള്‍ ജഡ്ജ് എന്ന പരിമിതിക്കുള്ളില്‍ നിന്നുള്ളതാണ്. പരിശുദ്ധ ഖുര്‍ആനില്‍ എന്നപോലെ തന്നെ ഇന്ത്യന്‍ ഭരണഘടനയിലും അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചെറുകഥയ്ക്ക് പ്രഭാ രാജവല്ലിക്കും സാമൂഹികപ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന കെ പി പോളിനെ കുറിച്ചുള്ള ജീവചരിത്രം രചിച്ചതിന് സജില്‍ ശ്രീധരനുമാണ് അവാര്‍ഡ്. ഇരുവരും ജസ്റ്റിസ് കെമാല്‍ പാഷയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
എം എ സജ്ജന്‍, കെ പി പോള്‍ അനുസ്മരണം നടത്തി. അഡ്വ. ടി എം വേലായുധന്‍ അധ്യക്ഷനായ ചടങ്ങില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള, എം വി കുഞ്ഞാമു, ഭാസി മലാപ്പറമ്പ്, പി ആര്‍ നാഥന്‍, കെ എഫ് ജോര്‍ജ്ജ്, ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, എ സജീവന്‍, ഇ വി ഗഫൂര്‍, എന്‍ എ റസാഖ്, ജോണ്‍, എം പി ഇമ്പിച്ചഹമ്മദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it