Kerala

എളമരം കരീമിന്റെ നിരാഹാരസമരം മാറ്റിവച്ചു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം ശനിയാഴ്ച തുടങ്ങാനിരുന്ന നിരാഹാര സമരം മാറ്റി വച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. ചര്‍ച്ച പരാജയപ്പെട്ടാല്‍ മറ്റ് ട്രേഡ് യൂനിയനുകളെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുവാനാണ് തീരുമാനം.
അനിശ്ചിത കാല നിരാഹാര സമരത്തില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖറും സിപിഐ നേതാവ് കെ.പി. രാജേന്ദ്രനും പങ്കെടുക്കും. തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്  അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുമെന്നായിരുന്നു എളമരം കരീം അറിയിച്ചത്.
Next Story

RELATED STORIES

Share it