എല്‍ സാല്‍വദോറിലെ മൊസാക് ഫൊന്‍സേകാ ഓഫിസില്‍ റെയ്ഡ്

സാന്‍സാല്‍വദോര്‍: എല്‍ സാല്‍വദോര്‍ അധികൃതര്‍ മൊസാക് ഫൊന്‍സേകയുടെ പ്രാദേശിക കാര്യാലയത്തില്‍ റെയ്ഡ് നടത്തി. നിരവധി ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പാനമ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിന്റെ ചോര്‍ന്ന കള്ളപ്പണരേഖകളില്‍ ലോകനേതാക്കളടക്കം നിരവധി പേരുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങളാണുണ്ടായിരുന്നത്. മൊസാക് ഫൊന്‍സേകയുടെ കോര്‍പറേറ്റ് വെബ്‌സൈറ്റില്‍ എല്‍ സാല്‍വഡോറിലെ ഓഫിസില്ല. 20ഓളം കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയും ഏഴു ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
11.5 ദശലക്ഷത്തിലധികം വരുന്ന പാനമ രേഖകളെക്കുറിച്ച് ലോകരാജ്യങ്ങള്‍ അന്വേഷണം നടത്തിവരുകയാണ്. എല്‍ സാല്‍വദോറിലെ ഓഫിസിന്റെ ബോര്‍ഡ് എടുത്തുമാറ്റിയതിനാലാണ് റെയ്ഡ് നടത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it