എല്‍ നിനോ അവസാനിച്ചു

സിഡ്‌നി: കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ എല്‍ നിനോ അവസാനിച്ചതായി ആസ്‌ത്രേലിയന്‍ കാലാവസ്ഥാ വിഭാഗം. പസഫിക് സമുദ്രത്തിലെ ഉപരിതലത്തിനു ചൂടു കൂടുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന എല്‍ നിനോ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥയെ ബാധിച്ചിരുന്നു. 2014 അവസാനത്തോടെ ആരംഭിച്ച ഇത്തവണത്തെ എല്‍ നിനോ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ശക്തമാവുകയായിരുന്നു. അര്‍ജന്റീന, പരാഗ്വേ, ബോളീവിയ, ഉറുഗ്വേ, ബ്രസീല്‍ എന്നിവിടങ്ങളിലെ പ്രളയം, എത്യോപ്യയിലെ മണ്ണിടിച്ചില്‍ ദുരന്തം, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ്, വെനിസ്വേല എന്നിവിടങ്ങളിലെ വരള്‍ച്ച തുടങ്ങിയവയെല്ലാം എല്‍ നിനോയുടെ ഫലമായാണ് സംഭവിച്ചത്.
Next Story

RELATED STORIES

Share it