Kottayam Local

എല്‍.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു

കോട്ടയം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. സീറ്റുകളുടെ എണ്ണത്തിന്റെ പേരില്‍ കക്ഷികള്‍ വിലപേശല്‍ ആരംഭിച്ചിരിക്കുന്നതാണു മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നത്.കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണു ജില്ലയില്‍ യു.ഡി.എഫ് നേതൃത്വത്തിനു തലവേദന. ഇന്നു കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ചേരും. കോട്ടയത്ത് കോണ്‍ഗ്രസ്സിനേക്കാള്‍ ശക്തി തങ്ങള്‍ക്കുണ്ടെന്ന അവകാശവാദവുമായാണ് കേരളാ കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളില്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഡി.സി.സി നേതൃത്വം കേരളാ കോണ്‍ഗ്രസ്സിന് മുന്നില്‍ മുട്ടുമടക്കേണ്ടെന്ന ഉറച്ച വാശിയിലും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം നീട്ടികൊണ്ടുപോവുന്നത് ഇരുനേതാക്കള്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ പരമാവധി സീറ്റുകള്‍ വിലപേശലിലൂടെ വാങ്ങിച്ചെടുക്കുക എന്ന തന്ത്രമാണ് കേരളാ കോണ്‍ഗ്രസ് ഓരോ പഞ്ചായത്തുകളിലും പയറ്റുന്നത്.കൂടുതല്‍ സീറ്റുകള്‍ വേണമെന്ന സി.പി.ഐയുടെ ആവശ്യത്തിനൊപ്പം കേരളാ കോണ്‍ഗ്രസ് സെക്യുലര്‍, സി.എം.പിയിലെ ഒരു വിഭാഗം, കേരളാ കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്കായി സീറ്റ് മാറ്റിവയ്‌ക്കേണ്ടിവരുന്നത് ഇടതുമുന്നണില്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയകാര്യത്തില്‍ ഇരുമുന്നണികളെയും കടത്തിവെട്ടി മുന്നേറുകയായിരുന്നു ബി. ജെ.പിയെങ്കിലും എസ്.എന്‍. ഡി.പി ബാന്ധവം വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട യു.ഡി.എഫിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കും നാളെ തുടക്കമാവും. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് എല്‍. ഡി.എഫിന്റെ ചര്‍ച്ചകള്‍ ഇന്നു നടക്കും. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും വാ ര്‍ഡ് തലത്തില്‍ വരെയുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it