Flash News

എല്‍സാല്‍വദോറില്‍ പ്രസവം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

എല്‍സാല്‍വദോറില്‍ പ്രസവം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
X
zika oneസാന്‍ സാല്‍വദോര്‍ : കൊതുകുകളിലൂടെ പകരുന്ന സികാ വൈറസ് ബാധ വ്യാപകമായതിനെത്തുടര്‍ന്ന് പ്രസവം രണ്ടുവര്‍ഷത്തേക്ക് നീട്ടിവെയ്ക്കാന്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ എല്‍സാല്‍വദോറില്‍ പൊതുജനാരോഗ്യവകുപ്പിന്റെ നിര്‍ദേശം. നിലവില്‍ ഗര്‍ഭിണികളായലവര്‍ കൊതുകുകടിയേല്‍ക്കാതെ പരമാവധി ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

[related]ഈ വര്‍ഷവും വരുന്ന വര്‍ഷവും പ്രസവം ഒഴിവാക്കുന്ന തരത്തില്‍ ഗര്‍ഭധാരണം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. സികാ വൈറസ് ബാധിച്ചതായി രാജ്യത്ത് 5,397 കേസുകളാണ് 2015ലും ഈ വര്‍ഷവുമായി റിപോര്‍ടു ചെയ്യപ്പെട്ടത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യമുണ്ടാക്കുന്ന സികാ വൈറസ് മൂലം ബ്രസീല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വൈറസ് ബാധയേറ്റ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കു്ഞ്ഞുങ്ങള്‍ക്ക് തലയോട്ടി ചെറുതായിപ്പോവുകയാണ് ചെയ്യുക. എഴുപത് വര്‍ഷം മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്.







Next Story

RELATED STORIES

Share it