malappuram local

എല്‍ബിഎസ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് ശിലയിട്ടു

പരപ്പനങ്ങാടി: എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പരപ്പനങ്ങാടി എന്‍സിസി റോഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശിലാസ്ഥാപനം. പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസരങ്ങള്‍ കൂടിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കെട്ടിട നിര്‍മാണവും സ്ഥലം ഏറ്റെടുക്കലും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പരപ്പനങ്ങാടി എന്‍സിസി റോഡിന് സമീപത്തെ താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങിയ എല്‍ബിഎസ് മോഡല്‍ ഡിഗ്രി കോളജ് പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. താല്‍കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എല്‍ബിഎസ് സബ് സെന്ററിന്റെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it