kasaragod local

എല്‍ബിഎസ് കാംപസില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു

ചെര്‍ക്കള: പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിങ് കോളജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഹൈക്കോടതി നിരോധിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഘട്ടനവും മൂലം മികച്ച നിലയില്‍ പഠിച്ചിരുന്ന നിരവധി വിദ്യാര്‍ഥികളുടെ ഭാവി തകര്‍ന്നതായി ചൂണ്ടിക്കാട്ടി മൂന്ന് രക്ഷിതാക്കള്‍ 2013ലാണ് കാംപസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിയില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ കോടതി ആദ്യം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് വ്യവസ്ഥയില്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് തടയാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇതിനെതിരെ രക്ഷിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് എല്‍ബിഎസില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവിട്ടത്.
കോളജില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശയും സുപ്രീം കോടതിയുടെ ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ് എല്‍ബിഎസ് കാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it