എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേര്‍ച്ചക്കോഴി: എ എ ഷുക്കൂര്‍

ആലപ്പുഴ: കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയെ നേര്‍ച്ചക്കോഴിയാക്കി ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും ബിജെപി ബിഡിജെഎസ് വോട്ടുകള്‍ മറിച്ചുനല്‍കാനും പ്രത്യുപകാരമായി കുട്ടനാട്ടില്‍ ബിഡിജെസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ വിജയിപ്പിക്കാനും കരാര്‍ ഉറപ്പിച്ചതായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
ബിഡിജെഎസിന്റെ മാനം കാക്കാന്‍ സിപിഎം നടത്തുന്ന സദാചാരവിരുദ്ധ രാഷ്ട്രീയം അപഹാസ്യമാണ്. വിഎസും പിണറായിയും ബിഡിജെഎസിനെതിരേ രംഗത്തുവന്നപ്പോള്‍ സുധാകരനും ഐസക്കും ഒരക്ഷരം ഉരിയാടിയില്ല. ഈ അവിശുദ്ധ ബന്ധത്തിനെതിരേ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനെതിരേ തിരിച്ചു വിമര്‍ശനം ഉന്നയിക്കാനാണ് ജില്ലയിലെ സിപിഎം നേതൃത്വം തയ്യാറായത്. ചേര്‍ത്തലയിലും കായംകുളത്തും അപരന്മാരെ ഇറക്കിയ സിപിഎം നടപടി തരംതാണ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഷുക്കൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it