wayanad local

എല്‍ഡിഎഫ് സ്ഥാനാര്‍ഥി തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നു പരാതി

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്നു മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യാലയം തമ്പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പിഴയടയ്‌ക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട് രുഗ്മിണി സുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്ന കേസ് സത്യവാങ്മൂലത്തില്‍ കണിച്ചില്ലെന്നാണ് പരാതി.
രുഗ്മിണി സുബ്രഹ്മണ്യന്‍ പൂതാടി പഞ്ഞായത്ത് ഗ്രാമപ്പഞ്ചായത്ത് അംഗമായ സമയത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെതിരേ സത്യാലയം തമ്പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അവരെ കുറ്റക്കാരിയെന്നു കണ്ടത്തുകയും 9,980 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
സിഡിഎസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോമിനേഷന്‍ സ്വീകരിക്കാതെ വന്നപ്പോള്‍ രുഗ്മിണി സുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ചുമത്തിയ പിഴയടച്ചതിനു ശേഷം സിഡിഎസ് തിരഞ്ഞടുപ്പില്‍ മല്‍സരിക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കി. അതനുസരിച്ച് രുഗ്മിണി സുബ്രഹ്മണ്യന്‍ പൂതാടി പഞ്ചായത്തില്‍ 9,980 രുപ അടച്ചതുമാണ്. സത്യവാങ്മൂലത്തില്‍, ഈ കേസിനെക്കുറിച്ചോ പിഴയടച്ചതിനെക്കുറിച്ചോ പരമാര്‍ശിച്ചിട്ടില്ല. ബോധപൂര്‍വം തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച രുഗ്മിണി സുബ്രഹ്മണ്യന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യോഗ്യതയില്ല- സത്യാലയം തമ്പി പറഞ്ഞു.
Next Story

RELATED STORIES

Share it