kasaragod local

എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഊഷ്മള വരവേല്‍പ്പ്

കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പര്യടനം തുടരുന്നു. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ ഇന്നലെ മലയോര ടൗണുകളില്‍ ചുമട്ടുതൊഴിലാളികളെയും ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും— കണ്ട് വോട്ടഭ്യര്‍ഥിച്ചു. പാണത്തൂര്‍ ടൗണ്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ബളാംതോട് ഗ്രാമീണ ബാങ്ക്, ബളാംതോട് ടൗണിലും പര്യടനം നടത്തി. ചാമുണ്ടിക്കുന്ന് ടൗണ്‍, ഉല്‍സവം നടക്കുന്ന പെരുതടി മഹാദേവ ക്ഷേത്രം, ചുള്ളിക്കര ടൗണ്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ചുള്ളിക്കരയിലെ എന്‍എസ്എസ് കരയോഗം ഖാദി ഭവനിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികള്‍ സ്വീകരിച്ചു. ചെറുപനത്തടി സെന്റ് മേരീസ് ചര്‍ച്ച്, ചെറുപനത്തടി ടൗണ്‍, പനത്തടി ടൗണ്‍ എന്നിവിടങ്ങളിലും— വോട്ടഭ്യര്‍ഥിച്ചു.—
തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എം രാജഗോപാലന്‍ നീലേശ്വരം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ജില്ലാ റഗ്ബി അസോസിയേഷന്‍ പള്ളിക്കരയില്‍ നടത്തുന്ന കായികക്ഷമത പരിശീലന കേന്ദ്രം, പടിഞ്ഞാറ്റംകൊഴുവല്‍, പള്ളിക്കര, കുഞ്ഞിപുളിക്കാല്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. പള്ളിക്കര ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
കാസര്‍കോട് മണ്ഡലം ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍ ഇന്നലെ മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ചു. രാവിലെ കൊല്ലങ്കാന സെന്റ്‌തോമസ് ദേവാലയത്തിലെത്തിയ സ്ഥാനാര്‍ഥിയെ ഫാദര്‍ ഡാനിയേല്‍ ഡിസൂസയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കൊല്യ, പാടി, മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്രം എന്നിവിടങ്ങളിലും പ്രധാന കവലകളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. മധൂര്‍, സിവില്‍ സ്‌റ്റേഷന്‍— ലോക്കല്‍ കണ്‍വന്‍ഷനുകളിലും പങ്കെടുത്തു. വാര്‍ഷിക മഹോല്‍സവം നടക്കുന്ന പാടി വെള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി.
മഞ്ചേശ്വരം സ്ഥാനാര്‍ഥി സി എച്ച്് കുഞ്ഞമ്പു പൈവളിഗെ, പെര്‍മുദെ, മുന്നൂര്‍, ബായാര്‍, അമ്പലിടുക്കം ക്ഷേത്രം ഉല്‍സവം, ആലിതെയ്യം കെട്ടിയാടുന്ന ആരിക്കാടി ദൈവസ്ഥാനം, പുത്തിഗെ, അംഗടിമുഗര്‍, ബാഡൂര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു.
ഉദുമ സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ ഉദുമ പഞ്ചായത്തിലെ നാലാംവാതുക്കല്‍, കരിപ്പോടി, തിരുവക്കോളി, ഉദുമ പടിഞ്ഞാര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. വയനാട്ടു—കുലവന്‍ കളിയാട്ടം നടക്കുന്ന നമ്പ്യാര്‍ക്കല്‍ ഈച്ചിലങ്കാല്‍ കപ്പണക്കാല്‍ തറവാട്ടിലെത്തി.
Next Story

RELATED STORIES

Share it