Flash News

എല്‍ഡിഎഫ് വിജയം ബീഫ് വിളമ്പി ആഘോഷിച്ചു, പോലീസ് അക്കാദമിയില്‍ വിവാദം

എല്‍ഡിഎഫ് വിജയം ബീഫ് വിളമ്പി ആഘോഷിച്ചു, പോലീസ് അക്കാദമിയില്‍ വിവാദം
X
kerala police academy

[related] എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വിജയം ബീഫ് വിളമ്പി ആഘോഷിച്ചതിനെ ചെ്ാല്ലി പോലീസ് അക്കാദമിയില്‍ വിവാദം.
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത ബീഫ് നിരോധനം മറികടന്ന് ചില പോലീസുകാര്‍ കഴിഞ്ഞ ദിവസം അക്കാദമിയില്‍ ബീഫ് കൊണ്ടു വന്ന് എല്‍ഡിഎഫ് വിജയം ആഘോഷിച്ചതിന് പിന്നാലെ, ബീഫ് കഴിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ഐജി. സംഭവം അന്വേഷിക്കണമെന്ന് ഐജി സുരേഷ് രാജ് പുരോഹിത് ആവശ്യപ്പെട്ടു. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐജി ഉത്തരവിട്ടിട്ടുണ്ട്. തൃശ്ശൂരിലെ ട്രെയിനിങ് അക്കാദമിയുടെ തലവന്‍ ഐജി സുരേഷ് രാജ് പുരോഹിതാണ്. നേരത്തെ കേരള ബ്രാഹ്മണ സഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെ കുറിച്ച് ഐജി പ്രസംഗിച്ചത് വന്‍ വിവാദമായിരുന്നു. മഹത്തായ ഋഷി പരമ്പരയില്‍ പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും മനുഷ്യകുലത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണന്റെ ജന്മമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാരമ്പര്യ ഋഷിമാര്‍ നാം എങ്ങിനെ ജീവിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതു മനസിലാക്കാതെ മാക്‌സ് മുള്ളറെ പോലുള്ളവരെ നമ്മള്‍ പിന്തുടരുന്നത് ലജ്ജാവഹമാണെന്നും പുരോഹിത് വ്യക്തമാക്കിയിരുന്നു. കളഴിഞ്ഞ ഒന്നര വര്‍ഷമായി പോലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും എംപി രാജേഷ് എംപി നേരത്തെ പറഞ്ഞിരുന്നു. മകനെകൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച കേസിലും, നിയന്ത്രണം ലംഘിച്ച് പോലീസ് അക്കാദമിയില്‍ തന്നെ കാണാന്‍ മാതാ അമൃതാനന്ദമയിക്ക് അനുവാദം കൊടുത്ത കേസിലുമെല്ലാം ആരോപണ വിധേയനായ പുരോഹിത് തന്റെ വിലക്ക് ലംഘിച്ച് ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് പുരോഹിത് ചുമതലയെടുത്ത ശേഷം അക്കാദമിയില്‍ ഉണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതോടെ മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ അക്കാദമി പരിസരത്ത് കടുത്ത നിരോധനങ്ങള്‍ ഉണ്ട്.
Next Story

RELATED STORIES

Share it