kannur local

എല്‍ഡിഎഫ് വന്നാല്‍ മാവേലിസ്റ്റോറുകളില്‍ വിലസ്ഥിരത ഏര്‍പ്പെടുത്തും: കോടിയേരി

ഇരിട്ടി: സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ മാവേലി സ്റ്റോറുകളില്‍ വില സ്ഥിരത ഏര്‍പ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇരിട്ടിയില്‍ എല്‍ഡിഎഫ് പേരാവൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികോല്‍പന്നങ്ങളുടെ വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഒരു നടപടിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തുച്ഛമായി ലഭിക്കുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും ദിവസങ്ങളോളം ബാങ്കുകളില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്.
എല്‍ഡിഎഫ് വന്നാല്‍ സാമൂഹിക പെന്‍ഷന്‍ വീട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കും. നരേന്ദ്രമോദിയുടെ കേന്ദ്ര ഭരണത്തില്‍ കീഴില്‍ ദലിതര്‍ക്കും, മതന്യൂന പക്ഷങ്ങള്‍ക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്. മതനിരപേക്ഷത കാത്തു സൂക്ഷിക്കുന്ന കേരളത്തിലാണ് ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നത്. ഇടതുപക്ഷത്തിന്റെ കരുത്താണ് ഇതിനു പ്രധാന കാരണം. ഈ നേട്ടം ഇല്ലാതാക്കി ആര്‍എസ്എസ്സിനു വളരാനുള്ള സാഹചര്യമൊരുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്-അദ്ദേഹം പറഞ്ഞു.ചര്‍ച്ച പരാജയപ്പെട്ടു
ആലക്കോട് ലീഗും കോണ്‍ഗ്രസ്സും ഇടഞ്ഞുതന്നെ
തളിപ്പറമ്പ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ തുടര്‍ന്നു ആലക്കോട് മേഖലയില്‍ യുഡിഎഫിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ഭിന്നത തുടരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച പരാജയപ്പെട്ടു. ഇരുവിഭാഗത്തിന്റെയും പ്രാദേശിക നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വീണ്ടും ചര്‍ച്ച തുടരും. ഇതിനിടെ, ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി ജോസഫിനെതിരേ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പ്പിച്ച കെ സി ജോസഫിനെ തോല്‍പ്പിക്കുക എന്നാണ് ഗ്രീന്‍ ആര്‍മിയുടെ പേരിലുള്ള പോസ്റ്ററിലുള്ളത്. നേരത്തേയും കെ സി ജോസഫിനെതിരേ കുട്ടാവ്, പരപ്പ, നെടുവോട് ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെ, ഇരിക്കൂറിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം ഒത്തുതീര്‍ന്നു. കെ സി ജോസഫ് കേരള കോണ്‍ഗ്രസ്(എം), മുസ്‌ലിംലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരം കണ്ടത്. ലീഗിന്റെ ആവശ്യാര്‍ഥം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ഖാദറിനെ തല്‍സ്ഥാനത്തു നിന്നു നീക്കി.
Next Story

RELATED STORIES

Share it