എല്‍ഡിഎഫ് രാപകല്‍ സമരം ഇന്ന് അവസാനിപ്പിക്കും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രാപകല്‍ സമരം ഇന്ന് അവസാനിപ്പിക്കും.
ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി വനിതാ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ 20 ദിവസമായി നടന്നുവരുന്ന രാപകല്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എല്‍ഡിഎഫ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it