എല്‍ഡിഎഫ് ഭൂരിപക്ഷം നേടും: കാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇപ്പോഴത്തെ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കണമെന്ന ആവശ്യം കേരളജനത അംഗീകരിക്കില്ല. സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും നടത്തുന്നതെല്ലാം കള്ളപ്രചാരണമാണ്. ജനങ്ങളെ കബളിപ്പിച്ച് വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നു മുഖംതിരിച്ചുനിന്ന ഒരു സര്‍ക്കാരാണ് തുടര്‍ഭരണം ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it