Flash News

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
X
ldf

തിരുവനന്തപുരം: 35 ഇന കര്‍മ്മപരിപാടികളും 600 നിര്‍ദ്ദേശങ്ങളും അടങ്ങിയ എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പുറത്തിക്കി.  വേണം നമുക്കൊരു പുതു കേരളം എന്നതാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. മതനിരപേക്ഷ, അഴിമതി രഹിത, വികസിത കേരളമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്ന്  അദ്ദേഹം പറഞ്ഞു.  അഞ്ചു വര്‍ഷത്തിനടയില്‍ 25 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ദേശീയ പാത നാലുവരിയാക്കും, രണ്ടുവരി റെയില്‍ പാത നാലു വരിയാക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കും. പൊതുമേഖലയെ പുനരുജ്ജീവിപ്പിക്കും.
മാവേലി സ്റ്റോറുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിലവര്‍ധിപ്പിക്കില്ല. പൊതുവിതരണ മേഖല ശക്തിപ്പെടുത്തും. ദേശീയ ജലപാത രൂപീകരിക്കും. എല്ലാ ക്ഷേമ പെന്‍ഷനുകളും ആയിരം രൂപയാക്കും. ഇംഗ്ലീഷ് പഠനം ശാസ്ത്രീയമാക്കും. പ്രവേശന പരീക്ഷ മലയാളത്തില്‍ എഴുതാന്‍ അവസരമൊരുക്കും. 60 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷന്‍ മുടങ്ങാതെ വീട്ടിലെത്തിക്കും.

എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വിദ്യാഭ്യാസം,  സുരക്ഷയും ലഭ്യമാക്കുമെന്ന് പ്രകടന പത്രിക അവകാശപ്പെടുന്നു. [related] കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും, ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കും.  അഞ്ച് വര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീട്, വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിയാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it