എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കും: കാനം

പാലക്കാട്: ജിഷയുടെ മരണം ഉല്‍കണ്ഠ ഉളവാക്കുന്നതാണെന്നും കേസന്വേഷണത്തിനോടുള്ള തുടക്കത്തിലെ അനാസ്ഥ അന്വേഷണത്തിന്റെ ഗതി തിരിച്ചു വിട്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മോണിറ്ററിങ് സംവിധാനങ്ങള്‍ ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സ്ത്രീ സുരക്ഷാ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷിതത്ത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം.
Next Story

RELATED STORIES

Share it