എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ വിവാദ ഭൂമിദാനം റദ്ദാക്കും: കോടിയേരിFtoday

കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഭൂമിദാനം സംബന്ധിച്ച യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ 822 തീരുമാനങ്ങളാണ് എടുത്തത്. കോര്‍പറേറ്റുകളെയും റിയല്‍ എസ്റ്റേറ്റുകാരെയും വഴിവിട്ട് സഹായിക്കുന്നവയാണ് ഇതില്‍ മിക്കതും. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് 2,844 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചുനല്‍കിയത്. ചീഫ് സെക്രട്ടറിപോലും എതിര്‍ത്ത ഫയലുകളില്‍ മന്ത്രിസഭ അനുകൂല തീരുമാനമെടുത്തു. ഭൂമി കൈമാറ്റത്തില്‍ കോടികളുടെ അഴിമതിയാണ്  നടന്നത്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും വിവാദ തീരുമാനങ്ങള്‍ റദ്ദാക്കിയില്ല. പാര്‍ട്ടിയെഅംഗീകരിക്കാതെ കോര്‍പറേറ്റുകളെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. വി എം സുധീരനുള്ളതിനേക്കാള്‍ സന്തോഷ് മാധവനെ പോലുള്ളവര്‍ക്കാണ് സര്‍ക്കാരില്‍ സ്വാധീനം. മൂന്നരലക്ഷംപേര്‍ ഭൂമിയില്ലാതെ നില്‍ക്കുമ്പോഴാണ് വന്‍കിടക്കാര്‍ക്ക് ഇഷ്ടംപോലെ ഭൂമി പതിച്ചുനല്‍കുന്നത്. ഈ ഭരണം തുടര്‍ന്നാല്‍ അവശേഷിക്കുന്ന ഭൂമിയും ബാക്കിയുണ്ടാവുമോയെന്നും കോടിയേരി ചോദിച്ചു.
Next Story

RELATED STORIES

Share it