kannur local

എല്‍ഡിഎഫും യുഡിഎഫും തലശ്ശേരി മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി

തലശ്ശേരി: എല്‍ഡിഎഫും യുഡിഎഫും തലശ്ശേരി മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി. തലശ്ശേരിയില്‍ വിവിധ സംരഭങ്ങള്‍ക്കായി 2000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രിക അവകാശപ്പെടുന്നു.
തലശ്ശേരി പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങിലാണ് ഇരുമുന്നണികളും തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയത്. റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുക, ഫുട്പാത്തുകള്‍ പുനര്‍ നിര്‍മാണവും നവീകരണവും, ഹൈടെക് മല്‍സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റുകള്‍, ബിഒടി ബസ്‌സ്റ്റാന്റ്, ഫ്‌ളൈ ഓവറുകള്‍ എന്നിവ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തലശ്ശേരിയില്‍ തിരുവനന്തപുരം ശാന്തികവാടം പോലുള്ള ഏറ്റവും നവീനമായ ശ്മശാനം ഒരു വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കും.
മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഓഫ് ഓങ്കോളജി സ്ഥാപനമാക്കി ഉയര്‍ത്തും. തലശ്ശേരിയില്‍ ഐഎഎസ് ട്രെയിനിങ് സെന്റര്‍, ഹെര്‍മണ്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ അന്താരാഷ്ട്ര പഠന കേന്ദ്രം, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഐടിഎ, ഐഎഎം മാതൃകയില്‍ ബിസിനസ് സ്‌കൂള്‍, 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തലശ്ശേരി റെയില്‍വേസ്റ്റഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും യുഡിഎഫ് പ്രകടന പത്രിക അവകാശപ്പെടുന്നു.
ചടങ്ങില്‍ സ്ഥാനാര്‍ഥി ഏ പി അബ്ദുല്ലക്കുട്ടി, എന്‍ മഹമ്മൂദ്, വി രാധാകൃഷ്ണന്‍, നോര്‍ക്ക് പീറ്റര്‍ പങ്കെടുത്തു.
റോഡ്, പൊതു വിതരണം, പാര്‍പ്പിടം, ജലസംരക്ഷണം, കുടിവെള്ളം, കാര്‍ഷിക മേഖല, മല്‍സ്യ ബന്ധനം, പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍, തൊഴിലാളി ക്ഷേമം, ഐടി, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിര്‍മാജനം, മൃഗ പരിശീലനം, ടൂറിസം, അങ്കണവാടികള്‍, കുട്ടികളുടെ ക്ഷേമം, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രകടന പത്രികയാണ് എല്‍ഡിഎഫ് പുറത്തിറക്കിയത്. തലശ്ശേരി പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സിപിഎം നേതാക്കളായ എം സി പവിത്രന്‍, പുഞ്ചയില്‍ നാണു, സി കെ രമേശ്, ഘടകക്ഷി നേതാക്കളായ എ സുരേഷ്, സി എം ബാലകൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it