Kollam Local

എല്‍ഡിഎഫും യുഡിഎഫും ഒരുനാണയത്തിന്റെ രണ്ടുവശങ്ങള്‍: രാജ്‌നാഥ്‌സിങ്

ശാസ്താംകോട്ട: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണം ഭരണിക്കാവില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ തമ്മിലടിക്കുന്ന ഇവര്‍ പശ്ചിമബംഗാളില്‍ മോതിരംമാറ്റി കെട്ടിപ്പിടിച്ച് വോട്ട്അഭ്യര്‍ത്ഥിക്കുകയാണ്. വികസനത്തിന്റെ പാതയിലേക്ക് കേരളത്തെനയിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ഇടത്, വലത് മുന്നണികള്‍ കേരളത്തെ ഫുട്‌ബോള്‍ കോര്‍ട്ടാക്കിമാറ്റിയിരിക്കയാണ്.
ചിലപ്പോള്‍ പന്ത് ഇടതിന്റെ കൈയ്യില്‍, മറ്റ്ചിലപ്പോള്‍ പന്ത് വലതിന്‍െ കൈയ്യില്‍. കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. ജിഷയുടെ മരണത്തില്‍പോലും യുഡിഎഫിനും, എല്‍ഡിഎഫിനും ഒന്നുംചെയ്യാന്‍കഴിഞ്ഞിട്ടില്ല.ക്രൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും കാരണം കേരളത്തിന് ദൈവത്തിന്റെ അനുഗ്രഹംപോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ടൂറിസത്തിലും, മണിയോഡറുകളില്‍ നിന്നും ലഭിക്കുന്ന വികസനമാണ് ഇന്ന് കേരളത്തിനുള്ളത്. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ഇന്‍ഡ്യയെ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്.
അഭിമാനകരമായ നേട്ടമാണ് ലോകരാഷ്ടങ്ങള്‍ക്ക് മുന്നില്‍ ഇന്‍ഡ്യനേടിയത്. കോ ണ്‍ഗ്രസിന്റെ ഭരണകാലത്ത് നിക്ഷേപകര്‍ ഓടിയൊളിക്കുകയായിരുന്നു.അതുകൊണ്ട് എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ വന്‍ നിക്ഷേപമിറക്കിച്ച് വ്യവസായങ്ങള്‍ ആരംഭിക്കുകയും ഇതിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.
എല്ലാഗ്രാമങ്ങളിലും ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് ലക്ഷ്യം. ഇതിനായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നു. വിറകുകൊണ്ട് തീയെരിച്ച് കണ്ണീര്‍വാര്‍ക്കുന്ന അമ്മമാരുടെ കഷ്ടപ്പാട് കണ്ടിട്ടാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍നല്‍കാന്‍ മോദിസര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ക്കെതിരേ ഒരു മൂന്നാംശക്തി ഉണ്ടാകണം. അതുകൊണ്ടാണ് കേരളത്തില്‍ ചില കേരളകോണ്‍ഗ്രസുമായും, ബിഡിജെഎസുമായും ബിജെപി സഖ്യമുണ്ടാക്കിയത്. കേരളത്തിന്റെ വികസനത്തിനായി ഒരുമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം ഇതിലൂടെ നടപ്പിലാക്കുന്ന പദ്ധതിപ്രകാരം തൊഴില്‍ മേഖലപുഷ്ടിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it