എല്‍ഡിഎഫിന് നയങ്ങളില്‍ വ്യക്തതയില്ല: മുഖ്യമന്ത്രി

പാലക്കാട്: തിരഞ്ഞെടുപ്പ് കാലത്തുപോലും വ്യക്തതയില്ലാത്ത നയങ്ങളില്‍ തപ്പുകയാണ് ഇടതുപക്ഷമെന്നും മദ്യവര്‍ജനം എന്നത് ഒരു നയമല്ല ഉപദേശമാണെന്ന് തിരിച്ചറിയാന്‍പോലും അവര്‍ക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്തി ഉമ്മന്‍ചാണ്ടി. പാലക്കാട് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
730ഓളം ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടിയ സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറച്ച് 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും. വികസനത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും ആരിലും പഴിചാരി തടിതപ്പിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it