എല്‍ഗര്‍ ഇന്ത്യയെ എറിഞ്ഞിട്ടു

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മോശം തുടക്കം. ബൗള ര്‍മാര്‍ കളംവാണ ആദ്യദിനം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് കേവലം 201 റണ്‍സില്‍ അവസാനിച്ചു. ഇടംകൈയന്‍ സ്പിന്നര്‍ ഡീന്‍ എല്‍ഗറുടെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കുകയായിരുന്നു. നാലു വിക്കറ്റെടുത്ത എല്‍ഗറാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയത്.
മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ്. സന്ദര്‍ശകരുടെ രണ്ടു വിക്കറ്റുകള്‍ ആദ്യദിനം തന്നെ വീഴ്ത്താന്‍ കഴിഞ്ഞുവെന്നത് ഇന്ത്യക്ക് അല്‍പ്പം ആശ്വാസമേകും.
ബൗളിങില്‍ ദക്ഷിണാഫ്രിക്കയുടെ ഹീറോയായ എല്‍ഗറും (13*) ക്യാപ്റ്റന്‍ ഹാഷിം അംലയുമാണ് (9*) കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 173 റണ്‍സ് കൂടി മതി. സ്റ്റയാന്‍ വാന്‍സില്‍ (5), ഫഫ് ഡു പ്ലെസിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ഇന്ത്യ പിഴുതത്. ആര്‍ അശ്വിനും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തേ ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കളം നിറഞ്ഞാടി. അഞ്ചു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.
75 റണ്‍സെടുത്ത ഓപണര്‍ മുരളി വിജയാണ് ടോപ്‌സ്‌കോ റര്‍. ജഡേജ (38), ചേതേശ്വര്‍ പുജാര (31), അശ്വിന്‍ (20*), അജിന്‍ക്യ രഹാനെ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
നായകന്‍ കോഹ്‌ലി (1), ശിഖര്‍ ധവാന്‍ (0), വൃധിമാന്‍ സാഹ (0) എന്നിവര്‍ നിരാശപ്പെടു ത്തി. അമിത് മിശ്ര (6), ഉമേഷ് യാദവ് (5), വരുണ്‍ ആരോണ്‍ (0) എന്നിവരാണ് പുറത്തായ മറ്റു കളിക്കാര്‍.
136 പന്തില്‍ 12 ബൗണ്ടറികളടക്കമാണ് വിജയ് 75 റണ്‍സെടുത്തത്. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന അ ഞ്ചംഗ ബൗളിങ് നിരയെയാണ് ഇന്ത്യ മല്‍സരത്തില്‍ പരീക്ഷിച്ചത്.
Next Story

RELATED STORIES

Share it