എല്‍എല്‍എം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2015-16 വര്‍ഷത്തെ എല്‍എല്‍എം കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഈമാസം നാലിന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് www. cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ എല്‍എല്‍എം 2015 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, റോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഹോം പേജില്‍ പ്രവേശിച്ച് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് കീ നമ്പര്‍, പാസ് വേഡ് എന്നിവ നല്‍കി അവരവരുടെ അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അഡ്മിഷന്‍ സമയത്ത് കോളജില്‍ ഹാജരാക്കണം.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നുമുതല്‍ 14 വരെ ബന്ധപ്പെട്ട കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
പ്രവേശനസമയത്ത് അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് കോളജിലൊടുക്കണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ നിലവിലെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും. അവരെ തുടര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it