kasaragod local

എല്ലാ വീട്ടിലും മല്ലികത്തോട്ടം പദ്ധതി തുടങ്ങി

കാഞ്ഞങ്ങാട്: മറുനാടന്‍ പൂക്കളില്ലാത്ത ഒരുവിഷു യാഥാര്‍ഥ്യമാക്കാന്‍ അരയി ഗവ. യുപി സ്‌കൂള്‍ ഹരിതസേന ഒരുക്കം തുടങ്ങി. പദ്ധതിയുടെ തുടക്കം കുറിച്ച് ഗ്രാമത്തിലെ 500 വീടുകളില്‍ മല്ലികോദ്യാനം സൃഷ്ടിക്കുന്നതിനായി മല്ലിക വിത്തു പായ്ക്കറ്റ് വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ കര്‍ഷകന്‍ ജീവൈക്യന് നല്‍കി നിര്‍വഹിച്ചു.
പഠനോദ്യാനത്തില്‍ നടന്ന ചടങ്ങില്‍ സി കെ വല്‍സലന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പദ്ധതി വിശദീകരിച്ചു. പിടിഎ കമ്മിറ്റി അംഗം പി ഭാസ്‌കരന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയമുറ്റത്ത് നട്ടുവളര്‍ത്തിയ മല്ലിക തോട്ടത്തില്‍ നിന്നും ശേഖരിച്ച മല്ലിക പൂവിന്റെ വിത്തുകളാണ് ഒരു ഗ്രാമമൊന്നാകെ പൂന്തോട്ടമാക്കാനുള്ള വേറിട്ട പദ്ധതിക്കായി പ്രയോജനപ്പെടുത്തിയത്.
കെ അമ്പാടി, പി രാജന്‍, ടി ഖാലിദ്, എസ് സി റഹ്മത്ത്, കെ ശോഭ, ശോഭന കൊഴുമ്മല്‍, കെ വി ഷൈജു, പി ബിന്ദു, കെ വനജ, എ വി ഹേമാവതി, സിനി എബ്രഹാം, വി വിജയകുമാരി, സ്‌കൂള്‍ലീഡര്‍ വി അഭിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it